Sunday 22 March 2009

ഘടികാരം പിറകോട്ടുതിരിഞ്ഞെങ്കില്‍..
...............................................
ഘടികാരം പിറകോട്ടു തിരിഞ്ഞെങ്കില്‍..

ദിവസങ്ങളും ..വര്‍ഷങ്ങളും ..
തിരിഞ്ഞു തിരിഞ്ഞു ..
പൂജ്ജ്യത്തിലേക്ക്..
ഉല്‍പ്പത്തിയിലേക്ക്...
ജീവന്‍റെ ആദ്യ കണികയിലേക്ക്..

ഒപ്പം ഞാനും...
കൌമാരവും..ബാല്യവും..കടന്നു..
അമ്മതന്‍ നെഞ്ഞിലെ പിഞ്ചു കുഞ്ഞായി..
തേനും വയമ്പും നുണഞ്ഞ്‌..
മുലപ്പാല്‍ നുകര്‍ന്ന്...

ദുഖവും സന്തോഷവും..
കോപവും..ചതിയും..
സമസ്ത വികാരങ്ങളും കടന്നു..
പൂമൊട്ട് പോലെ ...
പിഞ്ചു കുഞ്ഞായി..
ഒന്ന് ചിരിക്കാന്‍ ..
ഘടികാരം പിറകോട്ടു തിരിഞ്ഞെങ്കില്‍..

Gopika

3 comments:

  1. ഗോപികയുടെ ലഭ്യമായ കവിതകളിളുടെ ഒരു യാത്ര നടത്തി . ഉത്തരാധുനികത ഈ കവിയെ തെല്ലും സ്വാധിനിച്ചിട്ടില്ല എന്ന് തോന്നുന്നു കനകച്ചിലങ്ക കെട്ടിയാടിയ കാവ്യാ കൈരളിയുടെ സുര്സ്ഭില യൌവ്വന കാലത്തേ അരുണാഭ ചില കവിതകളില് കാണാം .കാല്പ്പനികമായ ബിംബ കല്പ്പനകള് ലളിത സുന്ദരമായ പദ വിന്ന്യാസം .ആശയ ദുര്ഗ്രഹ്യത ഇല്ല എന്ന് മാത്രമല്ല ദൃഢമായ സംവേദന ക്ഷമത ഉണ്ട്താനും ,മലയാള ഭാഷയില് ഇല്ലാത്ത പദങ്ങള് കുത്തി നിറച്ചു അവൈക്തയുടെ മേഖലകളിലേക്ക് വായനക്കാരനെ കുട്ടികൊണ്ട് പോകുന്നതാണ് ഇപ്പോഴത്തെ കവിതകളില് പലതും .. അതില് നിന്നു വേറിട്ടൊരു വായനയുടെ നവ്യ അനുഭവം നിയതവും നിശിതവുമാണ്...ചില കണ്ടെത്തലുകള്‍ എങ്കിലും ആര്‍ദ്രലളിതമായി അനുഭവപെടുന്നു..എല്ലാ ഭാവുകങ്ങളും

    ReplyDelete
  2. kollaaam tto...kunnakulathu ninnum...ethrem nalloru kavayithri...

    ReplyDelete
  3. എല്ലാമനസുകളും ആഗ്രഹിക്കുന്നതാണിതെല്ലാം..
    താങ്കളിലെ കവയത്രിയ്ക്ക് എല്ലാ ഭാവുകങ്ങളും

    ReplyDelete