Saturday 14 March 2009

ഞാന്‍ പറയുന്നത് ....
കരിക്കട്ടകളെ ക്കുറിച്ചാണ്..

ഞാന്‍ പറയുന്നത് ....കരിക്കട്ടകളെ ക്കുറിച്ചാണ്...
നിങ്ങള്‍ .."മുത്തുകള്‍ "എന്തിനു പരിഭവിക്കണം....
എന്നെ നിശബ്ദമാക്കാന്‍ നിങ്ങള്‍ ക്കാവില്ല...
സത്യങ്ങള്‍ക്ക് മുന്നില്‍ നിങ്ങള്‍ കൊഞ്ഞനം കുത്തുന്നു...
സദാചാരത്തിന്റെ മുഖം മൂടി അഴിച്ചു വെച്ചാല്‍ ..
നിങ്ങളുടെ മുഖം വിക്രതമാണ്....

നിങ്ങള്‍......
പാല്‍മണം മാറാത്ത പിഞ്ചു കുഞ്ഞുങ്ങളെ ...
പീഡിപ്പിച്ചു കൊന്നവരാണ്...
വൃദ്ധകളെ ബലാല്‍കാരം ചൈയ്യുന്നവര്‍...
കൌമാരങ്ങളെ കശക്കി എറിഞ്ഞവര്‍ ....
അവരെ വില്‍പ്പനക്ക് വെച്ചവര്‍ ...
യാത്രകളില്‍ അവരുടെ വസ്ത്രങ്ങളില്‍ ..
കാമം തീര്‍ക്കുന്നവര്‍...
ആകാശ യാനങ്ങളില്‍ പോലും അവരെ .
.വെറുതെ വിടാത്തവര്‍.......
സത്യം നിങ്ങള്‍ക്ക് അരോചകമാണ് ....
എന്നെ ക്രൂശിക്കുന്നതിന് മുന്‍പ് ...
സത്യം തിരിച്ചറിയണം...

നിങളില്‍ മുത്തുകളാണ് ഏറെയും...
കരിക്കട്ടകലുമുണ്ട് ......
ഞാന്‍ പറയുന്നത് ....
കരിക്കട്ടകളെ ക്കുറിച്ചാണ്...
നിങ്ങള്‍ .."മുത്തുകള്‍ "എന്തിനു പരിഭവിക്കണം....

ഗോപിക...

3 comments:

  1. ഗോപികാ.......നന്നായി ഇഷ്ടപ്പെട്ടു....എന്റെ മനസ്സിലുള്ള പലതുമാണല്ലോ നീ എഴുതിയത് എന്ന വിസ്മയവും..നമ്മുടെ നാട്ടിലെ കപട സദാചാര വികലന്മാര്‍ക്ക് ഒരു ഓര്‍മ്മപെടുത്തല്‍... കവിതയും.. കവിയും എന്റെ മനം കവര്‍ന്നു.. തുടരുക !!

    ReplyDelete
  2. കാപട്യങ്ങള്‍ക്കെതിരെ കൊടിപിടിക്കട്ടെ മനസ്സ്...പ്രതിഷേധം വാക്കിലൊതുക്കേണ്ട, ഇവര്‍ക്കെതിരെ ഒരു സേഫ്ടി പിന്‍ എങ്കിലും കരുതി വെക്കുക...മുത്താണോ കരിക്കട്ടയാണോ എന്നറിയാത്തതുകൊണ്ട് ഞാന്‍ പരിഭവിക്കാന്‍ തല്‍ക്കാലം മറക്കുന്നു...കുന്നംകുളത്തു നിന്നു ഡ്യൂപ്ലിക്കേറ്റ് മാത്രമല്ല ഉണ്ടാകുന്നത് എന്നു ഇപ്പോള്‍ മനസ്സിലായി...ത്യശ്ശൂരിലേക്കു കഴിഞ്ഞ വര്‍ഷം എത്തുന്വോള്‍ പൂരവും കുന്നംകുളത്തെ ഡ്യൂപ്ലിക്കേറ്റും മാത്രമേ പരിചയം ഉണ്ടായിരുന്നുള്ളൂ...ആശംസകള്‍...എഴുതുക വീണ്ടും.

    ReplyDelete
  3. പ്രതിഷേധം ആര്‍ത്തിരമ്പട്ടെ..
    കവിത നന്നായിട്ടുണ്ട്..
    ഒരിടത്ത് കവി സ്വയം ചങ്ങലയില്‍ കഴിയുമ്പോള്‍ മറ്റൊരിടത്ത് കവിയിലുടെ പ്രതിഷേധകടലിരമ്പുന്നു..
    അവസ്ഥാന്തരങ്ങള്‍ കവിയിലെ കവിതയ്ക്ക് മാറ്റ് കൂട്ടുന്നു..
    അഭിനന്ദനങ്ങള്‍..

    ReplyDelete