Sunday 15 March 2009

എനിക്കറിയാം.

ഓരോ സൌഹൃതവും ..
ഓരോ തുരുത്തുകളാണെന്നു..
മുങ്ങിത്താഴുംപോള്‍..
അഭയം തരും സ്നേഹത്തുരുത്തുകള്‍..

നിന്‍റെ കൈയ്യുകള്‍ നീണ്ടു വരുന്നത്..
എനിക്ക് വേണ്ടിയാണെന്നും..
തളര്‍ന്നു വീഴുമ്പോള്‍..
നീയെന്നെ താങ്ങുമെന്നും..

ഗുഹയുടെ അങ്ങേ അറ്റത്ത്‌..
നിന്‍റെ വെളിച്ചമുണ്ടെന്ന്..
ഇരുട്ടിനെ വകഞ്ഞു മാറ്റി..
അതെന്നിലേക്ക് എത്തുമെന്നും..

എങ്കിലും എനിക്ക് പോകണം..
ഓര്‍മകളുടെ വിഷ വിത്തുകള്‍..
മുളപ്പിച്ചെടുത്ത്...
വളര്‍ത്തി വലുതാക്കണം.

എന്‍റെ വിഷച്ചെടികള്‍..
പൂക്കാതിരിക്കില്ല..
അവയ്ക്കറിയാം..
എനിക്കൊരിക്കല്‍ വിശക്കുമെന്ന്..

വിണ്ടു കീറിയ ചുവരുകള്‍ക്കുള്ളില്‍..
ഇരുട്ടിനോട്‌ സല്ലപിച്ച്‌..
കുഴിച്ചു മൂടിയ മോഹങ്ങള്‍ക്ക് ..
കൂട്ടിരിക്കണം..

അരിച്ചിറങ്ങുന്ന നിന്‍റെ വെളിച്ചം ...
ഞാന്‍ അടച്ചുവെക്കും..
കാലിലെ ചങ്ങലകള്‍ നീ..
കാണാതിരിക്കട്ടെ...

2 comments:

  1. ഈ കവിത വല്ലാതെ ഹോണ്ട് ചെയ്യുന്നു.
    അഭിനന്ദനങ്ങള്‍

    ReplyDelete
  2. teacher kavitha kollam nannaitundu pakshe njan ellam kurachu oke vaichu ellam purakilekku nadakunna allengil chindikunna oru nashta sopnangal aanallo. kurachu positive aayitulla onnu randennam ezhuthunne .

    ReplyDelete